Friday, July 4, 2025 1:34 pm

കെ സുധാകരനെ വെട്ടി കൊടിക്കുന്നില്‍ വരുമോ ? പിന്തുണയുമായി ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംഘടനാപരമായി തകര്‍ന്ന കോണ്‍ഗ്രസില്‍ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് എഐസിസി നീക്കമെങ്കിലും ആരാകുമെന്നതില്‍ വ്യക്തത ഇതുവരെയില്ല. കെ. സുധാകരന്റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍തൂക്കമെങ്കിലും കൊടിക്കുന്നില്‍ സുരേഷിന്റെ പേരും അപ്രതീക്ഷിതമായി ഉയര്‍ന്നു. ഇതോടെ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കൊടിക്കുന്നിലും.

വലിയ കരുനീക്കങ്ങളുടെ ഭാഗമായാണ് കൊടിക്കുന്നലിന്റെ പേര് അവസാന നിമിഷം ഉയര്‍ന്നതെന്ന റിപ്പോട്ടുകളാണ് പുറത്തുവരുന്നത്. ഇതിന്റെ പിന്നില്‍ പ്രതിപക്ഷനേതാവ് സ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയെന്നാണ് തലമുറമാറ്റം പ്രതീക്ഷിക്കുന്ന വിഭാഗം കരുതുന്നത്. കെപിസിസി അധ്യക്ഷനെ ഗ്രൂപ്പിന് അതീതമായി നിയമിക്കാനുള്ള നീക്കത്തിനെതിനെതിരെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് എ, ഐ ഗ്രൂപ്പുകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് സുധാകരനെ വെട്ടാന്‍ കൊടിക്കുന്നില്‍ സുരേഷിനെ ഇറക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രകടനം വളരെ ദയനീയമായതിനെത്തുടര്‍ന്നാണ് തിരക്കിട്ട് അധ്യക്ഷനെ നിയമിക്കാനുള്ള നടപടിയിലേക്ക് പാര്‍ട്ടി കടന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം ഒഴിയുകയാണെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചതോടെ തെരഞ്ഞെടുപ്പ് വേഗത്തിലായി. സംസ്ഥാനത്ത് സംഘടനാപരമായി കോണ്‍ഗ്രസ് തകര്‍ന്നതിന്റെ തെളിവാണ് ഇടതുപക്ഷത്തിന് ചരിത്ര വിജയത്തോടെ തുടര്‍ഭരണം ലഭിക്കാന്‍ കാരണമെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍  വന്‍ പരാജയമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും  നിലവിലെ സംഘടനാ നേതൃത്വത്തിന് ഒന്നും ചെയ്യാനായില്ല. അതുകൊണ്ടു തന്നെ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം സ്വീകരിക്കണ്ടെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിലും സംഭവിച്ചത് ഈ നിലപാടായിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തി രമേശ് ചെന്നിത്തലയെ നാണംകെടുത്തിയാണ് പടി ഇറക്കിയത്.

ഉണ്ണിത്താനെപ്പോലുള്ള ചില മുതിര്‍ന്ന നേതാക്കള്‍ കെ. സുധാകരന് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗമായ രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടെയും പിന്തുണ അദ്ദേഹത്തിന് ഇല്ലെന്നതാണ് ശ്രദ്ധേയം. ഐ ഗ്രൂപ്പ് കാരനാണെങ്കിലും കെ. സുധാകരന് അവിടെയും അത്ര സ്വീകര്യതയില്ല. എ ഗ്രൂപ്പും ഇതേ നിലപാടിലാണ്. ദേശീയ തലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കെ.സി. വേണുഗോപാലാകട്ടെ കണ്ണൂര്‍ രാഷ്ട്രീയം മുതല്‍ സുധാകരന്‍ വിരുദ്ധ ചേരിയിലാണ്. ഉമ്മന്‍ചാണ്ടിക്കെതിരേ ആരോപണം ഉന്നയിക്കുന്ന രമേശ് ചെന്നിത്തലയുടെ കത്ത് പുറത്തുവന്നത് മറ്റൊരു ചേരിപ്പോരിലേയ്ക്ക് വഴി തുറന്നേക്കാം. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞു കത്തിനെ ചൊല്ലിയുള്ള വിവാദം ഉയര്‍ന്നേക്കുകയുള്ളു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും ; അ​പ​ക​ടം ഒ​ഴി​യാ​തെ കു​ള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍

0
മ​ല്ല​പ്പ​ള്ളി : ​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും മൂ​ലം അ​പ​ക​ടം ഒ​ഴി​യാ​തെ...

ഹിമാചൽപ്രദേശിൽ മഴക്കെടുതി രൂക്ഷം ; 63 മരണവും 400 കോടിയുടെ നാശനഷ്ടവും രേ​ഖപ്പെടുത്തി

0
ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചൽപ്രദേശിൽ ഇതുവരെ 63 മരണവും...

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ ലോഗിൻ ഐഡി സസ്‌പെൻഡ് ചെയ്തു

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ ലോഗിൻ ഐഡി വൈസ്...

മെഡിക്കൽ കോളേജ് കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും : ജില്ലാ കളക്ടർ ജോൺ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന്...