Sunday, April 20, 2025 1:35 pm

കെ​പി​സി​സി​ക്ക് വീ​ണ്ടും ജം​ബോ സ​മി​തി ; 90 മുതല്‍ 100 വരെ ഭാരവാഹികള്‍ ; ഒരാള്‍ക്ക് ഒരു പദവി വെള്ളത്തില്‍ വരച്ചവര

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കെ​പി​സി​സി​ക്ക് വീ​ണ്ടും ജം​ബോ സ​മി​തി. 90 മുതല്‍ 100 വരെ ഭാരവാഹികള്‍ പട്ടികയില്‍ ഇടംപിടിച്ചു. 30 ജനറല്‍ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദേശം ഒഴിവാക്കി. തൃശൂര്‍ ഡിസിസി അധ്യക്ഷനെയും ഇതോടൊപ്പം പ്രഖ്യാപിക്കും. ആ​രെ​യും ഒ​ഴി​വാ​ക്കാ​ന്‍ എ, ​ഐ വി​ഭാ​ഗ​ങ്ങ​ള്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ജം​ബോ സ​മി​തി​യു​ടെ പേ​രി​ല്‍ മാ​സ​ങ്ങ​ളോ​ളം വൈ​കി​പ്പി​ച്ച ശേ​ഷ​മാ​ണ് ഏ​താ​ണ്ട് അ​തേ ജം​ബോ സ​മി​തി​യു​ടെ പു​തി​യ രൂ​പ​ത്തി​നു കേ​ര​ള നേ​താ​ക്ക​ള്‍ രൂ​പം ന​ല്‍​കി​യ​ത്. കെപിസിസി പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവിയെച്ചൊല്ലി തര്‍ക്കം രൂക്ഷമായിരുന്നു.

ഹൈ​ക്ക​മാ​ന്‍​ഡി​ന്റെ  അം​ഗീ​കാ​ര​ത്തി​നു ന​ല്‍​കി​യ പ​ട്ടി​ക​യി​ല്‍ നി​ര​വ​ധി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രും ഡ​സ​ന്‍ ക​ണ​ക്കി​നു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രും ഉ​ണ്ടെ​ന്നാ​ണു സൂ​ച​ന. ഒ​രാ​ള്‍​ക്ക് ഒ​രു പ​ദ​വി അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡി​നു വി​ട്ടു. എ​ങ്കി​ലും ഇ​തു പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യും നി​ല​പാ​ടു സ്വീ​ക​രി​ച്ചു.

ഇ​തേ​തു​ട​ര്‍​ന്നാ​ണു ജം​ബോ പ​ട്ടി​ക ത​യാ​റാ​ക്കി ഹൈ​ക്ക​മാ​ന്‍​ഡിന്റെ  അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്കാ​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ ന​ല്‍​കി​യ നൂ​റോ​ളം പേ​രു​ടെ ജം​ബോ പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍​ഡ് അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാകമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ചില്‍ നടന്ന സംഘര്‍ഷത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ...

0
മഞ്ചേരി : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി...

എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

0
ചെന്നൈ : സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി...

കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...