തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് കെ.എസ് അരുൺ കുമാർ. തോൽവിയിൽ നിന്നും പാഠം ഉൾക്കൊള്ളും. കുറവുകൾ കണ്ടെത്തി പരിഹരിക്കുമെന്നും വിനായാന്വിതരായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്ര വിജയം എൽഡിഎഫിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ 25,084 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് യുഡിഎഫിൻ്റെ ജയം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്. നേരത്തെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അരുൺ കുമാർ എൽഡിഎഫ് സ്ഥാനാത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.