തിരുവനന്തപുരം : കെ.എസ്.ഇ.ബി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിയെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍ കുട്ടി.’കെ.എസ്.ഇ.ബി കമ്പനിയാണ്. ചെയര്‍മാന്‍ മാത്രമായല്ല ബോര്‍ഡ് ഒന്നാകെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ക്ക് പരിഹരിക്കാവുന്ന പ്രശ്‌നമാണ്. അവിടെ പരിഹരിച്ചില്ലെങ്കിലല്ലേ മന്ത്രി ഇടപെടേണ്ടതൊള്ളൂ. മുന്നണിയുടെ പൂര്‍ണ്ണ പിന്തുണയുള്ളത് കൊണ്ടാണ് നില്‍ക്കാന്‍ പറ്റുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നും’ മന്ത്രി പറഞ്ഞു.
‘സര്‍ക്കാര്‍ വന്ന ശേഷം വൈദ്യുത ഉല്‍പാദനം കൂടി. ചാര്‍ജ് വര്‍ധിപ്പിച്ച് മുന്നോട്ട് പോകാനാവില്ല. ചെലവ് ചുരുക്കി വൈദ്യുതി കൂടുതല്‍ ഉല്പാദിപ്പിക്കാനാണ് ശ്രമം. പതിനാലായിരം കോടിയായിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നഷ്ടം. ഇപ്പോള്‍ പ്രവര്‍ത്തനം ലാഭത്തിലായി. ഈ സര്‍ക്കാര്‍ വന്ന ശേഷം105 മെഗാവാട്ട് ഉല്പാദന വര്‍ധനവുണ്ടായെന്നും’ മന്ത്രി പറഞ്ഞു.