Sunday, April 20, 2025 4:02 pm

വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കുന്നു. വിദ്യച്ഛക്തി വിതരണ മേഖലയെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കുന്നത്. വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ പണിമുടക്കില്‍ അണിചേരുമെന്ന് നാഷനല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈദ്യുതി മേഖലയിലെ ഉത്പാദനം, പ്രസരണം, വിതരണം എന്നീ ഘടകങ്ങളെ വേര്‍തിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതോടെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും  കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടാനുള്ള സാഹചര്യം ഇല്ലാതാകുമെന്ന് അവര്‍ പറഞ്ഞു. പുറം കരാറുകാര്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും വൈദ്യുതി മേഖല വിട്ടുകൊടുക്കുന്നതോടെ തൊഴിലാളികളുടെ വേതനം, നഷ്ടപരിഹാരം, നിയമപരിരക്ഷ എന്നിവ ഇല്ലാതാകും. ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കോഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിർമാണത്തിലെ അപാകത ; കോഴഞ്ചേരി ടി കെ റോഡിലെ ഓടയിൽ വെള്ളം കെട്ടിക്കിടന്ന്...

0
കോഴഞ്ചേരി : നിർമാണത്തിലെ അപാകത. ഓടയിൽ വെള്ളം കെട്ടിക്കിടന്നു ദുർഗന്ധം...

17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

0
മലപ്പുറം: ചീട്ടുകളി സംഘത്തെ പിടികൂടാനെത്തിയ പോലീസിന്റെ വലയിലായത് 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ...

ബാലസംഘം നൂറനാട് തെക്ക് മേഖലാ കമ്മിറ്റിയുടെ ഒറിയോൺ ശാസ്ത്ര സഹവാസ ക്യാമ്പ് തുടങ്ങി

0
ചാരുംമൂട് : ബാലസംഘം നൂറനാട് തെക്ക് മേഖലാ കമ്മിറ്റിയുടെ ഒറിയോൺ...

മാവേലിക്കര മിച്ചൽ ജംഗ്ഷനില്‍ അപകടക്കെണിയായി കോൺക്രീറ്റ് സ്ലാബ്

0
മാവേലിക്കര : മിച്ചൽ ജംഗ്ഷനിലെ കലുങ്കിനടിയിൽ കോട്ടത്തോട്ടിൽ കെട്ടിനിന്ന മാലിന്യം...