തിരുവനന്തപുരം : വൈദ്യുതലൈൻ നൂലാമാല ഒഴിവാക്കി നഗരവീഥി സുന്ദരമാക്കാൻ കെഎസ്ഇബി. മൂന്നുനഗരങ്ങളിലെ തിരഞ്ഞെടുത്ത റോഡുകൾക്ക് ഇരുവശത്തെയും വൈദ്യുതലൈനുകൾ മാറ്റി ഭൂമിക്കടിയിലൂടെ കേബിളിടാൻ 176 കോടിയുടെ പദ്ധതിക്ക് കെഎസ്ഇബി അനുമതിനൽകി. കേന്ദ്രസർക്കാർ സഹായത്തോടെയുള്ള വിതരണശൃംഖലാ നവീകരണപദ്ധതിയുടെ ഭാഗമാണിത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് വൈദ്യുതി വിതരണം ഭൂഗർഭ കേബിളുകളിലേക്ക് മാറ്റുന്നത്. നടപ്പാത സുഗമമാക്കുക, നഗരാന്തരീക്ഷം മനോഹരമാക്കുക, വൈദ്യുതിവിതരണത്തിലെ ചോർച്ച കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം. സ്മാർട്ട്‌സിറ്റിപോലെയുള്ള നഗരവികസനപദ്ധതികളുടെ ഭാഗമായി ഈ നഗരങ്ങളിൽ ചിലപ്രദേശങ്ങളിൽ വിതരണശൃംഖല ഇതിനകം ഭൂമിക്കടിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തരം പദ്ധതികളിൽപ്പെടാത്ത പ്രധാന പാതകളാണ് കെഎസ്ഇബി തിരഞ്ഞെടുത്തത്. ഇതോടൊപ്പം ആധുനിക ട്രാൻസ്ഫോർമറുകളും തെരുവുവിളക്ക് നിയന്ത്രിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനവും സ്ഥാപിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.