അടൂര്‍ : കെഎസ്എഫ്ഇയുടെ പുതിയ ശാഖ തെങ്ങമത്ത് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്തെ 629-ാംമത് ശാഖയാണിത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് അധ്യക്ഷത വഹിച്ചു. മദര്‍ തെരേസാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി രക്ഷാധികാരി കെ.പി. ഉദയഭാനു, ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേശ്, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് അംഗം ആര്യദിന്‍ രാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കെഎസ്എഫ്ഇ തെങ്ങമം ശാഖ ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment