പത്തനംതിട്ട : വിനോദ – തീർഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര ഒരുക്കി കെഎസ്ആർടിസി. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും തീർഥാടന കേന്ദ്രങ്ങളിലേക്കും പത്തനംതിട്ട ജില്ലയിലെ ഡിപ്പോകളിൽനിന്ന് പ്രത്യേക സർവീസുകളാണ് നടത്തുന്നത്. പത്തനംതിട്ടയിൽനിന്ന് 11 സർവീസുകളും തിരുവല്ലയിൽനിന്ന് 12 ഉം പന്തളത്തുനിന്ന് മൂന്നും റാന്നിയിൽനിന്ന് രണ്ടും അടൂരിൽനിന്ന് ഒരു സർവീസും ഒക്ടോബറിൽ നടത്തുന്നുണ്ട്. ഒരു ദിവസത്തെ പാക്കേജാണ് മിക്കതും. ഗവിയിലേക്കാണ് കൂടുതൽ സർവീസുള്ളത്. 13 എണ്ണം. ശബരിമലയ്ക്ക് ഒപ്പം തന്നെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളായ അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തുപ്പുഴ എന്നിവിടങ്ങളിലേക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്നാണ് വാഹനം പുറപ്പെടുക.
ഇടുക്കി, മലക്കപ്പാറ, പൊന്മുടി, ആഴിമല, വാഗമൺ, ചതുരംഗപ്പാറ എന്നിവിടങ്ങിലേക്ക് പോകാനും സഞ്ചാരികൾക്ക് അവസരമുണ്ട്. തിരുവല്ലയിൽനിന്ന് ഗവിയിലേക്ക് ഒക്ടോബർ 12,14, 24, 26, 20 എന്നീ തീയതികളിലും മലക്കപ്പാറയിലേക്ക് ഒക്ടോബർ 23 നും പൊന്മുടിയിലേക്ക് ഒക്ടോബർ 15 നും ആഴിമലയിലേക്ക് ഒക്ടോബർ 29 നും സർവീസുകൾ ഉണ്ടാകും. അടൂരിൽനിന്ന് ഒക്ടോബർ 19ന് ഗവിയിലേക്ക് പോകാം. പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്ക് 11, 20, 24, 29 എന്നീ തീയതികളിലും പൊന്മുടിയിലേക്ക് 14 നും മലക്കപ്പാറയിലേക്ക് 14 നും അച്ചൻകോവിൽ – ആര്യങ്കാവ് – കുളത്തുപ്പുഴ എന്നിവിടങ്ങളിലേക്ക് 22 നും ചതുരംഗപ്പാറയിലേക്ക് 23നും വാഗമണിലേക്ക് 24 നും സർവീസ് ഒരുക്കിയിട്ടുണ്ട്. റാന്നിയിൽനിന്ന് ഗവിയിലേക്ക് 31 നും മലക്കപ്പാറയിലേക്ക് 23 നും സർവീസുണ്ട്. പന്തളം ഡിപ്പോയിൽനിന്ന് ഗവിയിലേക്ക് 16 നും 30 നും മൂന്നാറിലേക്ക് ഒക്ടോബർ 28 നും പോകാൻ അവസരം ആനവണ്ടി നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9744348037.