Wednesday, May 14, 2025 6:35 am

തിരുവനന്തപുരം – ബം​ഗളുരൂ സര്‍വ്വീസ് കെ.എസ്‌.ആര്‍.ടി.സി പുനനാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് കാരണം മുടങ്ങിയിരുന്ന തിരുവനന്തപുരം – ബം​ഗളുരൂ സര്‍വ്വീസ് കെഎസ്‌ആര്‍ടിസി പുനനാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്‌.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചത്. ഏപ്രില്‍ 9 മുതല്‍ നിര്‍ത്തി വെച്ച സര്‍വ്വീസാണ് പുനരാരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് സര്‍വ്വീസ് ആരംഭിച്ചത്.
കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂര്‍, കോഴിക്കോട് , സുല്‍ത്താന്‍ ബത്തേരി , മൈസൂര്‍, മാണ്ഡ്യ വഴിയാണ് ബം​ഗളൂരു ബസ്സ്‌ സര്‍വ്വീസ് നടത്തിയത്. ആദ്യ ദിവസം തന്നെ മുഴുവന്‍ സീറ്റുകളും റിസര്‍വേഷന്‍ ഫുള്‍ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വ്വീസുകള്‍ നടത്തുക.

അന്തര്‍ സംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഇത് വരെ അനുമതി നല്‍കിയിട്ടില്ല. അത് കൂടി ലഭിച്ചാല്‍ പാലക്കാട് സേലം വഴിയുള്ള ബം​ഗളുരു സര്‍വ്വീസ് ആരംഭിക്കാനാകും. ഇനിനായി ആദ്യഘട്ടമെന്ന നിലയിലേക്ക് തമിഴ്നാട്ടിലേക്ക് സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ക്കുള്ള ബോണ്ട് സര്‍വ്വീസ് നടത്താന്‍ കോയമ്പത്തൂര്‍ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് – കോയമ്പത്തൂര്‍ ബോണ്ട് സര്‍വ്വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തമിഴ്നാട് അന്തര്‍സംസ്ഥാന ​ഗതാ​ഗതത്തിനുള്ള അനുമതി നല്‍കുമെന്നാണ് കെ.എസ്‌.ആര്‍.ടി.സിയുടെ പ്രതീക്ഷ.

ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

0
ലാഹോര്‍ : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ...

കാൻസ് ഫെസ്റ്റിവലിൽ ഗാസ്സയിലെ വംശഹത്യയെ അപലപിച്ച് ഹോളിവുഡ് താരങ്ങൾ

0
ഫ്രാൻസ്: കാൻസ് ഫെസ്റ്റിവലിന്റെ തലേ ദിവസമായ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ...

ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

0
റിയാദ് : ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപ്...

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....