ഒല്ലൂർ: ഒല്ലൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. അപകടത്തിൽപെട്ട ബസിലേക്ക് മറ്റൊരു കെഎസ്ആർടിസി ബസും വന്നിടിച്ചു. യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോ ഫ്ലോർ ബസ് മുന്നിൽ പോയിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപെട്ടത്. എതിരെവന്ന സൂപ്പർഫാസ്റ്റ് ബസ് ലോ ഫ്ലോർ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഊട്ടിയിലേക്ക് പോകുകയായിരുന്ന ലോ ഫ്ലോർ ബസും പത്തനംതിട്ടയിലേക്ക് പോയിരുന്ന സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപെട്ടത്. ജിജി തെക്കേക്കരയുടെ ഉടമസ്ഥതയിലുള്ള ഫാഷൻസ് ഒല്ലൂർ റോൾഡ് ഗോൾഡ് കടയും ഓപ്പന്റെ ഉടമസ്ഥതയിലുള്ള കെ.ആർ ഫ്രൂട്ട്സ് കടയും ലിജോ എലുവത്തിങ്കലിന്റെ ഉടമസ്ഥതയിലുള്ള ലിജോ സ്റ്റോഴ്സുമാണ് അപകടത്തിൽ തകർന്നത്. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.