കൊച്ചി: കെഎസ്ആര്‍ടിസി ബസിലെ നഗ്‌നതാപ്രദര്‍ശന കേസില്‍ ജാമ്യത്തിലറങ്ങിയ സവാദിന് പൂമാലയിട്ട് സ്വീകരണം. ആലുവ സബ് ജയില്‍ പടിക്കല്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷനാണ് സവാദിന് സ്വീകരണം നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ യുവതി സവാദിനെതിരെ കള്ളപ്പരാതി നല്‍കിയതെന്ന് ആരോപിച്ച് അസോസിയേഷന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന സവാദിന് എറണാകുളം അഡി. സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് എന്ന യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്‌നമുണ്ടാക്കിയതോടെ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. എന്നാല്‍ കണ്ടക്ടറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.