Friday, April 25, 2025 9:09 pm

എം​സി റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി ; ഒരാൾക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: എം​സി റോ​ഡി​ല്‍ മ​ണി​പ്പു​ഴ​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടിയിൽ ഒരാൾക്ക് പരിക്ക്. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി ഇ​ട​ശേ​രി പ​റ​മ്പി​ല്‍ ധ​ന്യ തോ​മ​സ് ആണ് പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടത്. മ​ണി​പു​ഴ സി​വി​ല്‍ സ​പ്ലൈ​സ് പെ​ട്രോ​ള്‍ പ​മ്പി​നു മു​മ്പി​ൽ രാ​വി​ലെ എ​ട്ടി​ന് കെ​എ​സ്ആ​ര്‍​ടി​സി സ്‌​കാ​നി​യ ബ​സും ര​ണ്ട് സ്‌​കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തോ​ടെ റോ​ഡി​ല്‍ വ​ന്‍ ഗ​താ​ഗ​ത തടസം ആണ് നേരിട്ടത്. തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്‌​കാ​നി​യ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ സ്‌​കാ​നി​യ ബ​സ് എ​തി​ര്‍ ദി​ശ​യി​ല്‍ എ​ത്തി​യ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ച​പ്പോ​ള്‍ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഈ ​സ​മ​യം ധ​ന്യ​യു​ടെ സ്‌​കൂ​ട്ട​റി​ല്‍ ബ​സ് ത​ട്ടു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ല്‍​പ്പെ​ട്ട ധ​ന്യ അ​ദ്ഭു​ത​ക​ര​മാ​യിട്ടാണ് ര​ക്ഷ​പ്പെ​ട്ടത്. ഈ ​സ​മ​യം ഇ​തു​വ​ഴി എ​ത്തി​യ മ​റ്റൊ​രു സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. യാ​ത്ര​ക്കാ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ക്കേ​റ്റ യു​വ​തി​യെ ര​ക്ഷി​ച്ച​ത്. കാ​റി​ന്‍റെ ഡോ​ര്‍ ത​ക​രു​ക​യും ട​യ​റു​ക​ൾ ഇ​ള​കി​ത്തെ​റി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ യു​വ​തി​യെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക്സിതാന് വെള്ളം നൽകാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് ഇന്ത്യ

0
ന്യൂ ഡൽഹി: പാക്സിതാന് വെള്ളം നൽകാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് ഇന്ത്യ. ഹ്രസ്വകാല,...

ഫോർട്ട്കൊച്ചിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

0
കൊച്ചി : ഫോർട്ട്കൊച്ചിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു....

എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത്

0
തിരുവനന്തപുരം: സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ( ഹെപ്പറ്റോ-പാന്‍ക്രിയാറ്റിക്-...

റഷ്യൻ ജനറല്‍ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

0
മോസ്കോ: മോസ്കോയ്ക്ക് സമീപം നടന്ന ഒരു കാർ സ്ഫോടനത്തിൽ മുതിർന്ന റഷ്യൻ...