Sunday, April 27, 2025 10:28 am

ആ സംഭവം മാനസികമായി തളര്‍ത്തി ; കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം നേരിട്ട യുവതി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ ദുരനുഭവം നേരിട്ടപ്പോള്‍ യാത്രക്കാര്‍ ആരും ഇടപെട്ടില്ലെന്ന് യുവതി. ഒരു നിയമ വിദ്യാര്‍ത്ഥിനി മാത്രമാണ് വിഷയത്തില്‍ ഇടപെട്ടത്. പോലീസ് വന്ന് അയാളെ ഓടിച്ചിട്ട് പിടിച്ച ശേഷം ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ബസിലെ കണ്ടക്ടറും ഡ്രൈവറും വളരെയേറെ സഹായിച്ചു. ഡ്രൈവറാണ് അയാളെ ഓടിച്ചുപിടിച്ചത്. പട്ടാപ്പകല്‍ ലേഡീസ് സീറ്റിലിരുന്നാണ് അയാള്‍ സ്വയംഭോഗം ചെയ്തത്. ഈ സംഭവം തന്നെ മാനസികമായി ഏറെ തളര്‍ത്തി. അതുകൊണ്ടാണ് താന്‍ പ്രതികരിച്ചതെന്നും യുവതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. കോഴിക്കോട് സ്വദേശിയായ സവാദാണ് യുവതിക്കെതിരെ മോശമായി പെരുമാറിയത്. യുവതി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികനില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞു. അങ്കമാലിയില്‍ നിന്ന് കയറിയ യുവാവ് തന്റെ സമീപത്തായി ഇരുന്നു. തൊട്ടരുകില്‍ മറ്റൊരു യാത്രക്കാരിയും ഉണ്ടായിരുന്നു. ബസില്‍ കയറിയത് മുതല്‍ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാന്‍ തുടങ്ങി. തുടര്‍ന്ന് നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നും യുവതി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്നാം ദിവസവും അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ

0
ജമ്മു-കശ്മീർ: തുടർച്ചയായ മൂന്നാം ദിവസവും അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ....

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസ്കിയാൻ

0
ന്യൂഡൽഹി: പഹൽഗാം ഭീകരാ​ക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച്...

വട്ടവടയിൽ മൂന്ന് മാസത്തിനകം വിളവെടുപ്പിന് പാകമായ 96 കഞ്ചാവ് ചെടികൾ കണ്ടെത്തി

0
അടിമാലി: ഇടുക്കി വട്ടവട ചിലന്തിയാറിൽ വനമേഖലയിൽ നട്ടുവളർത്തിയ 96 കഞ്ചാവ് ചെടികൾ...

ഐപിഎൽ ; വാങ്കഡേയില്‍ ഇന്ന് വെടിക്കെട്ട് പോരാട്ടം

0
മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും....