വടക്കാഞ്ചേരി: സംസ്ഥാനപാതയിൽ കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് എയർബസ് നിയന്ത്രണംവിട്ട് പാടത്തേക്കു ചെരിഞ്ഞു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. പുലർച്ചെ മൂന്നോടെയാണ് സംഭവം. തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ അകമല വളവിലാണ് അപകടം നടന്നത്. സുൽത്താൻബത്തേരിയിൽനിന്നു കൊട്ടാരക്കരയിലേക്ക് പോയിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് സ്റ്റിയറിംഗ് പ്രവർത്തിക്കാതായതാണ് അപകടകാരണമെന്നാണ് പറയുന്നത്. റോഡിൽനിന്ന് ബസിന്റെ പകുതിഭാഗം പാടത്തേക്ക് പതിച്ച നിലയിലാണ്. സ്ഥിരം അപകട മേഖലയാണ് ഇവിടമെന്ന് നാട്ടുകാർ പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് ഇവിടെ കാർ അപകടത്തിൽപ്പെട്ട് വയോധികയ്ക്ക് ജീവൻ നഷ്ടമായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.