കോട്ടയം : പുതുപ്പള്ളിയില്‍ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു സ്ത്രീ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 7ടെയാണ് അപകടം നടന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കോട്ടയം വടക്കേക്കര എല്‍ പി സ്‌കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.
പുതുപ്പള്ളിയില്‍ കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു സ്ത്രീ മരിച്ചു
RECENT NEWS
Advertisment