കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ എറണാകുളത്തെ ഡിപ്പോയിൽ പതിവ് പോലെ വെള്ളം കയറി. ഓഫീസിന് അകത്തേക്ക് വരെ വെള്ളം ഇരച്ചു കയറിയെത്തിയത് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി.ഇതിനിടെ ഓഫീസിൽ വെള്ളം കയറി കുടുങ്ങിയ ജീവനക്കാര്‍ വഞ്ചിപ്പാട്ട് അനുകരിച്ച് നടത്തിയ വീഡിയോ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വൈറലായി. എറണാകുളം ഡിപ്പോ മാനേജർ സുരേഷ് അടക്കമുള്ള ജീവനക്കാർ ആണ് ഓഫീസിലെ മേശപ്പുറത്തിരുന്ന് വഞ്ചിപ്പാട്ട് അനുകരിച്ചത്.
കനത്ത മഴ: കെഎസ്ആര്‍ടിസിയുടെ എറണാകുളo ഡിപ്പോയിൽ വെള്ളം കയറി
RECENT NEWS
Advertisment