തിരുവനന്തപുരം : കെഎസ്ആർടിസി പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ മുഖേന ആരംഭിച്ചു. ഓഗസ്റ്റിലെ പെൻഷനാണ് വിതരണം ചെയ്യുന്നത്. 42,180 പെൻഷൻകാർക്ക് വിതരണം ചെയ്യാനുള്ള 69,78,23,086 രൂപയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള ലിസ്റ്റും പെൻഷൻ ജീവനക്കാരുടെ സൊസൈറ്റി ലിസ്റ്റും കോഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറിനു കൈമാറി. പെൻഷൻ വിതരണത്തിന് കൺസോർഷ്യം രൂപീകരിച്ച് രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് നിക്ഷേപമായി വന്ന തുക വിനിയോഗിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലെ പെൻഷൻ വിതരണത്തിന് ആവശ്യമായ തുക ബന്ധപ്പെട്ട സംഘങ്ങൾക്ക് കൈമാറി. കൺസോർഷ്യത്തിലേക്കുള്ള നിക്ഷേപം വരുന്ന മുറയ്ക്ക് മറ്റു ജില്ലകളിലേക്കുള്ള പെൻഷൻ തുകയും ഉടൻ വിതരണം ചെയ്യുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1