തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സര്‍വീസുകളുടെ റൂട്ടും സമയവും ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുന്നു. പോകേണ്ട സ്ഥലം നല്‍കിയാല്‍ പെട്ടെന്ന് വിവരങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ഉള്‍പ്പെടുത്തുന്നത്. പരീക്ഷണാര്‍ഥം തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തി. ഗൂഗിള്‍ മാപ്പില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ ഇത് ലഭ്യമാകും. സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ വിവരം പൂര്‍ണമായും ഉള്‍പ്പെടുത്തിയ ശേഷം ദീര്‍ഘദൂര സര്‍വീസുകളായ സ്വിഫ്റ്റ് സര്‍വീസുകളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലെത്തും. സ്വിഫ്റ്റിലും ഇത് നടപ്പാക്കുന്നതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ കാത്ത് നേരത്തെ സ്റ്റോപ്പുകളിലെത്തേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാകും.
പിന്നീട് മുഴുവന്‍ കെഎസ്‌ആര്‍ടിസി ബസുകളുടെയും റൂട്ട് ഗൂഗിള്‍ മാപ്പില്‍ എത്തിക്കാനാണ് തീരുമാനം. തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ മജന്ത, യെലോ, ഗ്രീന്‍, ഓറഞ്ച്, റെഡ് തുടങ്ങിയ നിറങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. നഗരത്തില്‍ എപ്പോഴും കറങ്ങുന്ന ഈ സര്‍വീസുകളുടെ റൂട്ടുകള്‍ മനസ്സിലാക്കാന്‍ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടായപ്പോഴാണ് ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുന്നത്. ബസുകളിലെ ജിപിഎസ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ബസ് എവിടെ എത്തിയെന്നതും മാപ്പില്‍ ലഭ്യമാകുമെന്ന് സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]