കൊല്ലൂർ മൂകാംബിക ക്ഷേത്രം.. മലയാളികളെ കാത്തിരിക്കുന്ന മൂകാംബിക ദേവിയുടെ സന്നിധാനം. ഐശ്വര്യവും അനുഗ്രഹവും വിദ്യയും ആവോളം നല്കി അനുഗ്രഹിക്കുന്ന സരസ്വതിപീഠം. കർണ്ണാടകയിലെ കൊല്ലൂരിൽ സൗപർണ്ണികയുടെ തീരത്ത് കുടികൊള്ളുന്ന കൊല്ലൂരിലെ അമ്മ! എത്ര ആഗ്രഹിച്ചാലും തയ്യാറായാലും മൂകാംബികയിലെത്താൻ കഴിയണമെന്നില്ല. പകരം ദേവി വിളിച്ചാൽ മാത്രമേ വിശ്വാസികൾക്ക് ഇവിടെ എത്തിച്ചേരാൻ സാധിക്കൂ എന്നാണ് വിശ്വാസം. തിരുവനന്തപുരം,ആലപ്പുഴ, എറണാകുളം, കൊട്ടാരക്കര, എന്നിവിടങ്ങളിൽ നിന്നും കെഎസ്ആർടിസിയുടെ കൊല്ലൂർ ബസ് സർവീസുകളുണ്ട്. കൊട്ടാരക്കരയിൽ നിന്നും ഉച്ചയോടെ എത്തിച്ചേരുന്ന സർവീസ് ഒഴികെ ബാക്കിയെല്ലാം രാവിലെ കൊല്ലൂരിലെത്തുന്നവയാണ്. കൊല്ലൂർ മൂകാംബിക ദർശന സമയം കണക്കാക്കി ഒരു ദിവസം ഇവിടെ ചെലവഴിച്ച് സമീപത്തുള്ള കാഴ്ചകളും കണ്ടു മടങ്ങുവാൻ സഹായിക്കുന്ന വിധത്തിൽ കൊല്ലൂർ ബസ് യാത്ര പ്ലാൻ ചെയ്യാം.
തിരുവനന്തപുരം _കൊല്ലൂർ എസി മൾട്ടി ആക്സിൽ ബസ് സർവീസ് സമയം; 02:00 pm തിരുവനന്തപുരം, 03:25 pm കൊല്ലം, 05:25 pm ആലപ്പുഴ, 06:45 pm വൈറ്റില ഹബ്, 08:25 pm തൃശ്ശൂർ, 11:35 pm കോഴിക്കോട്, 01:25 am കണ്ണൂർ, 03:25 am കാസർഗോഡ്, 04:40 am മംഗലാപുരം, 07:35 am കൊല്ലൂർ
—–
ആലപ്പുഴ _കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ്– സമയം 04:01 pm ആലപ്പുഴ , 05:12 pm വൈറ്റില ഹബ് , 07:01 pm തൃശൂർ , 09:51 pm കോഴിക്കോട് , 11:51 pm കണ്ണൂർ , 02:11 am കാസർഗോഡ് , 03:16 am മംഗലാപുരം , 06:01 am കൊല്ലൂർ
——
എറണാകുളം _കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ്- സമയം 03:25 pm എറണാകുളം , 04:50 pm കൊടുങ്ങല്ലൂർ , 05:45 pm ഗുരുവായൂർ , 06:25 pm പൊന്നാനി 06:50 pm തിരൂർ 07:50 pm കോഴിക്കോട് 09:05 pm വടകര 09:25 pm തലശ്ശേരി 09:55 pm കണ്ണൂർ 10:40 pm പയ്യന്നൂർ 11:25 pm കാഞ്ഞങ്ങാട് , 12:25 am കാസർഗോഡ്, 01:40 am മംഗലാപുരം , 04:30 am കൊല്ലൂർ.
—–
കൊട്ടാരക്കര_കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് സമയം 08:00 pm കൊട്ടാരക്കര, 09:35 pm കോട്ടയം, 11:00 pm മുവാറ്റുപുഴ, 12:30 pm തൃശ്ശൂർ , 03:20 pm കോഴിക്കോട് , 05:35 pm കണ്ണൂർ , 06:35 pm പയ്യന്നൂർ, 07:55 pm കാസർഗോഡ് , 09:10 pm മംഗലാപുരം , 09:45 pm ഉഡുപ്പി, 12:05 pm കൊല്ലൂർ
കോഴിക്കോട് ഈ ബസുകൾ എത്തിച്ചേരുന്ന സമയം– 03:20AM (കൊട്ടാരക്കര-കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ്) 07:50PM (എറണാകുളം-കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ്) 09:51PM (ആലപ്പുഴ-കൊല്ലൂർ സ്വിഫ്റ്റ് ഡീലക്സ്) 11:35PM (തിരുവനന്തപുരം-കൊല്ലൂർ എസി മൾട്ടിആക്സിൽ).
—–
കൊല്ലൂർ-കേരള കെഎസ്ബആർടിസി ബസ് പുറപ്പെടുന്ന സമയം 02:15PM കൊല്ലൂർ _തിരുവനന്തപുരം എ സി മൾട്ടി ആക്സിൽ, 05:30PM കൊല്ലൂർ _എറണാകുളം സ്വിഫ്റ്റ് ഡീലക്സ്, 08:02PM കൊല്ലൂർ _ആലപ്പുഴ സ്വിഫ്റ്റ് ഡീലക്സ്, 09:10PM കൊല്ലൂർ _കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ്.