തിരുവനന്തപുരം: കെ സ്വിഫ്‌റ്റ് പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കെഎസ് ആര്‍ടിസിയിലെ തൊഴിലാളി സംഘടനയായ ടിഡിഎഫ്. സിഎംഡി ബിജു പ്രഭാകറുമായുള്ള ചര്‍ച്ചയ‌്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് യൂണിയന്‍ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അടിസ്ഥാനപരമായി തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ചില നിര്‍ദേശം സര്‍ക്കാരിന്‍റെതാണെന്ന് പറഞ്ഞ് സിഎംഡി മുന്നോട്ടുവച്ചിരിക്കുക യാണെന്ന് യൂണിയന്‍ പ്രതിനിധികള്‍ പ്രതികരിച്ചു. കെഎസ്‌ആര്‍ടിസിയെ നശിപ്പിക്കുന്ന കമ്ബനി രൂപീകരണമാണ് അതില്‍ ഒന്ന്. കിഫ്‌ബിയില്‍ നിന്ന് കെഎസ്‌ആര്‍ടിസിയ‌്ക്ക് പണം നല്‍കില്ലെന്നാണ് ബിജുപ്രഭാകര്‍ പറഞ്ഞത്. എന്നാല്‍ കെയുആര്‍ടിസിയ‌്ക്ക് പണം നല്‍കാമെന്നും, അതിനുവേണ്ടി സ്വിഫ്‌റ്റ് എന്ന കമ്ബനി രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും യൂണിയന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ കാലാവധി ശേഷിക്കുന്ന മൂന്ന് മാസത്തിനിടയ‌്ക്ക് കെഎസ്‌ആര്‍ടിസി ലാഭത്തിലാകാന്‍ പോകുന്നില്ലെന്നും, കമ്പനി രൂപകരിക്കുന്നതിന്‍റെ ലക്ഷ്യം കുറച്ചാളുകളെ ജോലിയില്‍ തിരികി കയറ്റുക എന്നതാണെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.
കെഎസ്‌ആര്‍ടിസിയുടെ സ്ഥലങ്ങള്‍ വാടകയക്ക് കൊടുക്കുക്കാനുള്ള ആലോചനയും യൂണിയന്‍ എതിര്‍ത്തു. സ്ഥാപനത്തെ തകര്‍ക്കാനും നശിപ്പിക്കാനുമാണ് അതുകൊണ്ട് ഉദ്ദേശമെന്ന് അവര്‍ പ്രതികരിച്ചു. ചര്‍ച്ച സൗഹൃദപരമായിരുന്നില്ലെങ്കിലും പിണക്കത്തില്‍ അല്ല അവസാനിച്ചതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.