തിരുവനന്തപുരം: കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായ കെഎസ്ആര്‍ടിസി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ഉദയകുമാറിന്റെ വീട്ടില്‍ നിന്ന് അറുപതിനായിരം രൂപ കണ്ടെടുത്തു. ഉദയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിലാണ് പണം ഒളിപ്പിച്ചിരുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് വിജിലന്‍സ് സംഘം, ഇയാളുടെ കുമാരപുരത്തുള്ള വീട്ടില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കാറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന പണം കണ്ടെത്തിയത്. പരാതിക്കാരനായ കാരാറുകാരനില്‍ നിന്ന് കൈക്കൂലിലായായി വാങ്ങിയ പണമാണ് കാറിനുള്ളിലുണ്ടായിരുന്നതെന്ന് ഉദയകുമാര്‍ വിജിലന്‍സിനോട് സമ്മതിച്ചു.
ആദ്യ നാല്‍പ്പതിനായിരം രൂപയും രണ്ടാമത് മുപ്പതിനായിരം രൂപയുമാണ് പരാതിക്കാരനില്‍ നിന്ന് വാങ്ങിയത്. വീടിനുള്ളിലെ പരിശോധനയില്‍ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. കെഎസ്ആര്‍ടിസി ബസില്‍ പരസ്യം പതിക്കാന്‍ കരാറേറ്റടുത്ത ആളില്‍ നിന്നാണ് ഉദയകുമാര്‍ കൈക്കൂലി വാങ്ങിയത്. ആറ് ലക്ഷം രൂപയുടെ ബില്ല് മാറാന്‍ ഒരു ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നഗരത്തിലെ ക്ലബ്ബുകളില്‍ വച്ചായിരുന്നു പണമിടപാട്. മുന്‍പും ഇയാള്‍ പല തവണ പരസ്യം കരാറേറ്റെടുത്തവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് വിജിലന്‍സിന് കിട്ടിയിരിക്കുന്ന വിവരം.