കോഴഞ്ചേരി: ആറന്മുള പള്ളിയോട സേവാ സംഘവും കെ.എസ്.ആർ.ടി.സിയും സംയുക്തമായി നടത്തി വരുന്ന പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയ്ക്കും വള്ളസദ്യയ്ക്കും ഒക്ടോബർ രണ്ടിന് സമാപനം. 134 ട്രിപ്പുകൾ ഇതുവരെ നടത്തി. 170 ട്രിപ്പ് 8000 ഓളം ആൾക്കാർ ഒക്ടോബർ രണ്ടുകൊണ്ട് ബജറ്റ് ടൂറിസം തീർത്ഥയാത്രയിൽ ആറന്മുളയിൽ എത്തിച്ചേരുമെന്ന് ജില്ലാ കോഡിനേറ്റർ സന്തോഷ് കുമാർ അറിയിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് തീർത്ഥയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ജനപിന്തുണ കണക്കിലെടുത്ത് സെപ്റ്റംബർ 28, 29 തീയതികളിൽ 8 ബസ്സുകൾ വീതവും ഒക്ടോബർ രണ്ടിന് 12 ബസ്സുകളും ആറന്മുളയിൽ എത്തിച്ചേരും. തിരുവാറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ ഉള്ളപ്പോൾ മാത്രമേ ബസ്സുകൾ ഓപ്പറേറ്റ് ചെയ്യുകയുള്ളൂ. രാവിലെ 10 30 ഓടെ എത്തിച്ചേരുന്ന സംഘം ക്ഷേത്രദർശനവും മധുക്കടവിൽ പള്ളിയോടങ്ങളുടെ വരവും കാഴ്ചകളും ചടങ്ങുകളും നേരിട്ട് കാണും. അതിനുശേഷം പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയിരിക്കുന്ന ആറന്മുള വള്ളസദ്യ കഴിച്ച് വിശ്രമത്തിനു ശേഷം മടക്കയാത്ര. വള്ളസദ്യയുടെ മാറ്റ് കുറയാതിരിക്കാൻ അഞ്ചു പേരടങ്ങുന്ന വഞ്ചിപ്പാട്ട് കലാകാരന്മാർ വിഭവങ്ങൾ പാടി ചോദിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1