കോഴിക്കോട് : കെഎസ്ആർടിസി പെട്രോൾ പമ്പ് പ്രവർത്തനം 24 മണിക്കൂറാക്കും. രാത്രിയിലെ തിരക്ക് പരിഗണിച്ചാണിതെന്ന് അധികൃതർ പറഞ്ഞു. നിലവിൽ രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയാണ് പ്രവൃത്തിസമയം.
കോഴിക്കോട് മാവൂർ റോഡിൽ ബസ് ടെർമിനലിനോട് ചേർന്നാണ് പമ്പ്. മെയിൻ റോഡിൽനിന്ന് കാഴ്ച കുറവായതിനാൽ പരിചയമുള്ളവർ മാത്രമേ ഇവിടെ എത്തുന്നുള്ളൂ. രാത്രി തിരക്ക് അധികമാണ്. നിലവിൽ പെട്രോൾ മാത്രമാണ് സ്വകാര്യ വാഹനങ്ങൾക്ക് ലഭിക്കുന്നത്.
ലൂബ്രിക്കൻറ് ഓയിലുകളുടെ വിൽപനയും ഉടൻ ആരംഭിക്കും. കഴിഞ്ഞ മാസമാണ് കോഴിക്കോട് ഉൾപ്പെെട സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിൽ കെ.എസ്.ആർ.ടി.സി പെട്രോൾ പമ്പുകൾ ആരംഭിച്ചത്. ഡീസൽ കെ.എസ്.ആർ.ടി.സിക്ക് മാത്രവും. മാവൂർ റോഡിൽ നഗരഹൃദയത്തിൽ പെേട്രാൾ ലഭിക്കുന്നത് ഇവിടെയാണ്. പട്ടേരിയിലാണ് ഈ റൂട്ടിൽ പമ്പുള്ളത്.