Thursday, April 3, 2025 5:09 pm

കെഎസ്ആർടിസി സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകുന്നത് വിവേചനം ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെഎസ്ആർടിസിയിലെ സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനം എന്ന് ഹൈക്കോടതി. തങ്ങൾക്ക് ശമ്പളം നൽകാത്തിടത്തോളം ഉന്നത ഓഫീസർമാരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെഎസ്ആർടിസി ജീവനക്കാരുടെ ദുർഗതി കണ്ടില്ലെന്ന് നടിക്കാനാകില്ല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കെഎസ്ആർടിസി ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകേണ്ടതാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന രീതി തടയാൻ മടിക്കില്ലെന്നും കോടതിയുടെ മുന്നറിയിപ്പ് ഉണ്ട്. ജീവനക്കാരുടെ ഹർജിയിൽ മറുപടി നൽകാൻ കെഎസ്ആർടിസിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. കെഎസ്ആർടിസി പുനസംഘടിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കും. മിനിമം സബ്‌സിഡി അടിസ്ഥാനത്തിൽ ആയിരിക്കും ഇതെന്നും സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.

സ്വയംപര്യാപ്‌തമാകും വരെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടക്കും. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കും. കെഎസ്ആർടിസി പരിഷ്കരണവുമായി മുന്നോട്ടെന്നു സർക്കാർ വ്യക്തമാക്കുന്നു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കും. തിരുവനന്തപുരം, കോഴിക്കോട് കെഎസ്ആർടിസി സമുച്ചയങ്ങൾ കെഎസ്ആർടിസി തിരിച്ചെടുക്കുന്നു. കെഎസ്ആർടിസിയുമായി ചർച്ച നടക്കുന്നു. കെഎസ്ആർടിസി മാനേജ്‌മെന്റൂം പുനസംഘടിപ്പിക്കും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോ​ഗ്രസ് റിപ്പോർട്ടിൽ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി...

0
കൊച്ചി: ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത...

ബംഗാളിലെ സ്‌കൂള്‍ ജീവനക്കാരുടെ നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു

0
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ 25,000ല്‍ അധികം...

കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന ഹൈലൈറ്റ് മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് മേയർ എം.കെ വർഗീസെത്തി തട‌ഞ്ഞു

0
ദില്ലി: കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന ഹൈലൈറ്റ് മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് മേയർ...

ഗസ്സയിൽ ഒരൊറ്റ ദിനത്തിൽ കൊല്ലപ്പെട്ടത് 40ലേറെ പേർ

0
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 41...