പത്തനംതിട്ട : കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സ്നു മുൻപിൽ ദുരവസ്ഥ. കോടികൾ മുടക്കി പണിത ബിൽഡിംഗിൽ കയറണമെങ്കിൽ മുൻഭാഗത്തു നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന മലിനജലത്തിൽ ചവിട്ടാതെ ജനങ്ങൾ സർക്കസ് കളിച്ചു വേണം. ഉള്ളിൽ പ്രവേശിച്ചാൽ അസഹ്യമായ ദുർഗന്ധം കാരണം നിൽക്കുവാനും കഴിയാത്ത അവസ്ഥയാണ്. ബിൽഡിംഗിന്റെ പല ഭാഗങ്ങളും ചോർന്ന് ഒലിക്കുകയാണ്. ശബരിമല തീർത്ഥാടനകാലമായതിനാൽ ഭക്തർക്ക് വളരെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമര നടപടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. സംസ്ഥാന ഭാരവാഹി എം എ സിദ്ധിക്ക് , മണഡലം പ്രസിഡന്റ് വിഷ്ണു ആർ പിള്ള, ദിലീപ് കുമാർ , അഖിൽ സന്തോഷ്, അസ്ലം , കാർത്തിക് , ടെറിൻ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.