തിരുവനന്തപുരം: പലതരം വെല്ലുവിളികള്‍ക്കിടെയും ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് ഗതാഗത മന്ത്രിക്ക് കത്ത്. ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചു. കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ജീവനക്കാരുടെ ചിത്രം ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട് കെഎസ്ആര്‍ടിസി അധികൃതരും ഫേയ്സ്ബുക്ക് കുറിപ്പില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നുണ്ട്. പോരായ്മകളുണ്ടെങ്കിലും കേരള ജനതയുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായ കെഎസ്ആര്‍ടിസിയും അതിന്‍റെ ജീവനക്കാരും എക്കാലവും ഇവിടെ നിലനില്‍ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ എഡി ഹരികുമാര്‍, കണ്ടക്ടര്‍ പിബി രതീഷ് എന്നിവരെ അഭിനന്ദിച്ചുകൊണ്ട് കേരള സീനിയര്‍ സിറ്റിസണ്‍സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി റഷീദ് അബൂബക്കറാണ് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവിന് അഭിനന്ദന കത്ത് അയച്ചത്.
കെഎസ്ആര്‍ടിസി ഫേയ്സ്ബുക്ക് പേജിലെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം;
ജീവനക്കാരുടെ സേവനങ്ങൾക്ക് അഭിനന്ദനം അറിയിച്ച് കൊണ്ട് ഗതാഗത മന്ത്രിക്ക് കത്ത്. ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ ജീവനക്കാരുടെ സേവനങ്ങൾക്ക് അഭിനന്ദനവും അഭ്യർത്ഥനയുമായി യാത്രക്കാരൻ. ദുർഘടമായ പാതയിൽ സുരക്ഷിതമായ ഡ്രൈവിംഗും യാത്രക്കാരോട് സൗമ്യമായി പെരുമാറിയ കണ്ടക്ടർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഒരു യാത്രക്കാരനാണ് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻറണി രാജുവിന് അഭിനന്ദനം കത്തിൽ അറിയിച്ചത്. കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ എഡി ഹരികുമാർ, കണ്ടക്ടർ പിബിരതീഷ് ഇവരുടെ ആത്മാർത്ഥവും വിശ്വസ്തവുമായ സേവനത്തിനാണ് യാത്രക്കാരനായ കേരള സീനിയർ സിറ്റിസൺസ് ഓർഗനൈസേഷൻ സെക്രട്ടറി റഷീദ് അബൂബക്കർ ഗതാഗത വകുപ്പ്മന്ത്രിക്ക് അഭിനന്ദന കത്ത് അറിയിച്ചത്.
കത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ ….
കോഴിക്കോട് നിന്നും 3. 41 പുറപ്പെട്ടു 9:20ന് പറവൂരിൽ എത്തി. യാത്രാരംഭം മുതൽ തന്നെ ഞാൻ ഡ്രൈവറുടെയും കണ്ടക്ടറുടെയും ഡ്യൂട്ടി ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആസ്വാദനദായകമായിരുന്നു ആ യാത്ര. വളരെ ദുർഘടം പിടിച്ച റോഡും ഹൈവേ റോഡ് പണിയും അതിജീവിച്ച് വളരെ സമർത്ഥമായി ഡ്രൈവ് ചെയ്യുന്ന ആ ഡ്രൈവറും യാത്രക്കാരോട് വളരെ സൗമ്യമായി പെരുമാറിയ കണ്ടക്ടറും എന്നെ വല്ലാതെ ആകർഷിച്ചു. കേരളം ഈ ഭൂമിയിൽ നിലനിൽക്കുവോളം കാലം നമ്മുടെ കെഎസ്ആർടിസിയും ഉണ്ടാകണം. എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും കേരള ജനതയുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് കെഎസ്ആർടിസിയും അതിന്‍റെ ജീവനക്കാരും അവരുടെ സുഖവും സന്തോഷവുമാണ് യാത്രക്കാരുടെ സുരക്ഷിതത്വവും സന്തോഷവുമായി തീരുന്നത്… ഇത് ഒരു അനുഭവം മാത്രം. ഇവർ മാത്രമല്ല കെഎസ്ആർടിസിയിലെ സമർഥരും വിശ്വസ്ഥരുമായ എല്ലാ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ടീം കെഎസ്ആർടിസിയുടെ അഭിനന്ദനങ്ങൾ.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033