എറണാകുളം : അയല്‍ സംസ്ഥാനങ്ങളിലുള്ള മലയാളികളെ ഓണത്തിന് നാട്ടിലെത്തിക്കുന്നതിനായുള്ള കെ എസ് ആര്‍ ടി സി യുടെ ഓണം സ്പെഷ്യല്‍ സര്‍വ്വീസ് ഈ മാസം 25 മുതല്‍. അടുത്തമാസം ആറ് വരെയാണ് സര്‍വ്വീസ്. ചെന്നൈ- ബംഗളൂരു റൂട്ടിലാവും സര്‍വീസ് നടത്തുക. എറണാകുളത്ത് നിന്നും വൈകുന്നേരം അഞ്ചിന് പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ ഡീലക്സ് ബസ് പിറ്റേ ദിവസം രാവിലെ 7.50ന് ചെന്നൈയിലെത്തും. തിരികെ വൈകിട്ട് അഞ്ചിന് പുറപ്പെട്ടു രാവിലെ 7.30ന് എറണാകുളത്ത് എത്തുന്ന രീതിയിലാവും സര്‍വീസ് നടത്തുക. 1240 രൂപയാവും ടിക്കറ്റ് നിരക്ക്.
ബത്തേരി, മൈസൂരു വഴിയുള്ള ബെംഗളൂരു ബസ് വൈകിട്ട് 4.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.20ന് ബെംഗളൂരുവിലെത്തും. തിരികെ ഉച്ചക്കു 3.30ന് പുറപ്പെട്ടു പിറ്റേന്ന് പുലര്‍ച്ചെ 3.40ന് എറണാകുളത്ത് എത്തും. 894 രൂപയാണ് ടിക്കറ്റ് നിരക്ക്. പാലക്കാട്, സേലം വഴിയുളള തിരുവനന്തപുരം ബംഗളൂരു സര്‍വീസ് രാത്രി 8.10ന് എറണാകുളത്ത് എത്തും. തിരികെ ബംഗളൂരുവില്‍ നിന്നു രാത്രി ഏഴിന് പുറപ്പെട്ടു രാവിലെ 7.15ന് എറണാകുളത്ത് എത്തും. 1181 രൂപയാണ് ടിക്കറ്റ് നിരക്ക്. എല്ലാവിധ കൊവിഡ് സുരക്ഷയും ഒരുക്കിയാകും യാത്രകള്‍.