കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് മുന്നിൽ പോയ കാറിന് പിറകിൽ ഇടിച്ചത്. മറ്റൊരു വാഹനം മുന്നറിയിപ്പ് നൽകാതെ റോഡ് മുറിച്ച് കടന്നതാണ് അപകടത്തിന് കാരണമായതെന്ന് സ്വിഫ്റ്റ് ബസിലെ യാത്രക്കാർ പറയുന്നു.
കുറുകെ ചാടിയ വാഹനം കണ്ട് കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ പിന്നാലെ വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കാറിൽ ഇടിക്കുകയായിരുന്നു. ബസ് നിര്‍ത്താൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അതിനോടകം അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശത്തെ ലൈറ്റുകൾ തകര്‍ന്നു. അപകട സമയത്ത് ബസ്സിൽ യാത്രക്കാര്‍ കുറവായിരുന്നു. കാറിലെ യാത്രക്കാരും സുരക്ഷിതരാണ്. ഇടിയുടെ ആഘാതത്തിൻ്റെ കാറിൻ്റെ പിൻവശം തകര്‍ന്നു.