തിരുവല്ല : കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലുള്ള ഉല്ലാസ യാത്രകൾ കൂടുതൽ ജനപ്രിയമായി മാറുന്നു. മൂന്നാറിലേക്ക് 15ന് രാവിലെ 5ന് തിരുവല്ലയിൽ നിന്നു പുറപ്പെട്ട് 16ന് രാത്രി മടങ്ങി എത്തും. ആദ്യ ദിനം മൂന്നാർ ടീ മ്യൂസിയം, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫോട്ടോ പോയിന്റ്. രണ്ടാം ദിനം കാന്തല്ലൂർ മറയൂർ, പെരുമല, ആപ്പിൾസ്റ്റേഷൻ, മൂന്നാർ പാർക്ക്. ടിക്കറ്റ് നിരക്ക് 1500 രൂപ. 16നു തിരുവല്ല ഡിപ്പോയിൽ നിന്ന് രാവിലെ 5ന് തൊടുപുഴ, തൊമ്മൻകുത്ത്, ആനച്ചാടികുത്ത്, ഉപ്പു കുന്ന്, ചെറുതോണി, ഇടുക്കി ആർച്ച് ഡാം എന്നിവിടങ്ങളിലേക്ക് കാനന യാത്ര. 675 രൂപയാണ് നിരക്ക്. കൂടാതെ അന്നുതന്നെ രാവിലെ 5ന് തൃശൂർ ജില്ലയുടെ അതിർത്തിയിൽ തമിഴ്നാടിനോടു ചേർന്ന വനപ്രദേശമായ മലക്കപ്പാറയിലേക്കും ഉല്ലാസയാത്രയുണ്ട്.
ആതിരപ്പള്ളി, ചാർപ്പ, വാഴച്ചാൽ, പെരിങ്ങൽകുത്ത് ഡാം റിസർവോയർ, ഷോളയാർ ഡാം പെൻസ്റ്റോക്ക്, ഷോളയാർ ഡാം റിസർവോയർ എന്നിവിടങ്ങളിലൂടെ 770 രൂപയാണ് നിരക്ക്. 23ന് രാവിലെ 5ന് തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, ചീപ്പാറ വെള്ളച്ചാട്ടം, പെരുവൻകുത്ത് വെള്ളച്ചാട്ടം, ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങൾ ഉൾപ്പെടുത്തി ജംഗിൾ സഫാരി, 950 രൂപയാണ് നിരക്ക്.