Sunday, July 6, 2025 1:36 am

പന്തളം കവലയിലെ നടപ്പാതകളിൽ സ്ഥാപിച്ച പൂച്ചട്ടികൾ മാറ്റണമെന്ന് കെ.എസ്.ടി.പി

For full experience, Download our mobile application:
Get it on Google Play

പന്തളം : നഗരസഭ പന്തളം കവലയിലെ നടപ്പാതകളിൽ സ്ഥാപിച്ച പൂച്ചട്ടികൾ മാറ്റണമെന്ന് കെ.എസ്.ടി.പി. അധികൃതർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. നഗരസൗന്ദര്യവത്‌കരണത്തിെൻറ ഭാഗമായി മാർച്ചിലാണ് നടപ്പാതകളിൽ പൂച്ചട്ടികൾ സ്ഥാപിച്ചത്. എന്നാൽ എം.സി. റോഡിന്റെ സമീപപ്രദേശങ്ങൾ മാലിന്യമുക്തമാക്കണമെന്ന സർക്കാർ നിർദേശം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ് പറഞ്ഞു. ഇക്കാര്യത്തിൽ നീതിപൂർവമായ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് അവർ മുഖ്യമന്ത്രിക്ക് കത്തയച്ചു. എന്നാൽ ഈ വിഷയത്തിൽ അനുമതിക്കായി ചീഫ് എൻജിനീയർക്ക് കത്ത് നൽകിയെന്നും അനുമതി ലഭിക്കാതെ പൂച്ചട്ടികൾ സ്ഥാപിച്ചത് നീക്കംചെയ്യണമെന്നുമാണ് കെ.എസ്‌.ടി.പി. എക്സ‌ിക്യുട്ടീവ് എൻജിനീയർ കത്തിൽ പറയുന്നു. നഗരസൗന്ദര്യവത്‌കരണത്തിനായി ജില്ലാ ജോയിൻറ് രജിസ്ട്രാർ നൽകിയ നിർദേശം പരിഗണിച്ചാണ് പദ്ധതി തയ്യാറാക്കിയതെന്ന് സുശീല സന്തോഷ് പറഞ്ഞു. ഇതിനു മുന്നോടിയായി കെ.എസ്‌.ടി.പി. അധികൃതർക്ക് കത്ത് അയച്ചിരുന്നു. മറുപടി വൈകിയതോടെ കൊട്ടാരക്കര ഓഫീസിൽ നേരിട്ടെത്തി കത്ത് കൈമാറി. രേഖാമൂലം മറുപടിയുടെ ആവശ്യമില്ലെന്നാണ് എക്സിക്യൂട്ടീവ് എൻജിനീയറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അറിയിച്ചത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...