പത്തനംതിട്ട : അർഹതപ്പെട്ട വിദ്യാർത്ഥികളുടെ ഗ്രേസ്സ് മാർക്ക് സമ്പ്രദായം നിർത്തലാക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യൂ ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റ് മാർച്ച് നടത്തി.
മാർച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നേജോ മെഴുവേലി അധ്യക്ഷത വഹിച്ചു. സുബ്ഹാൻ അബ്ദുൽ, ജോമി വർഗീസ്, തദാഗത് ബി കെ , ജോബിൻ നാരങ്ങാനം , ശിവലാൽ വി, ജിതിൻ ജെയിംസ് , മേബിൻ നിരമേൽ, ഷോൺ വിളവിനാൽ , സ്റ്റെയിൻസ് ഇലന്തൂർ, ആൽവിൻ നാരങ്ങാനം , ശ്രീലക്ഷ്മി കെ എസ് , എലയിൻ മറിയം , തുടങ്ങിയവർ പങ്കെടുത്തു.