പത്തനംതിട്ട: കെ.എസ്.യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്‌പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വ്യാജ എക്പീരിയന്‍സ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കെ.വിദ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റോബിന്‍ പരുമല ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍ അധ്യക്ഷത വഹിച്ചു
വിദ്യയുടെ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കുകയും, കേരള പോലീസിന്റെ ഇരട്ട താപ്പ് നയത്തിനേതിരേ പ്രതീകാത്മകമായുള്ള സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കുകയും ചെയ്തു. കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് അന്‍സര്‍ മുഹമ്മദ്, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിതിന്‍ മണക്കാട്ടുമണ്ണില്‍, രാഹുല്‍ കൈതയ്ക്കല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹ സമിതി അംഗം നഹാസ് പത്തനംതിട്ട, തദാഗത് ബി കെ, സ്‌റ്റൈന്‍സ് ജോസ്, മെബിന്‍ നിരവേല്‍, ജോണ്‍ കിഴക്കേതില്‍, ക്രിസ്റ്റോ അനില്‍ കോശി, ടെറിന്‍ പി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.