Wednesday, July 9, 2025 11:12 am

കെ.എസ്.യു നടത്തിക്കൊണ്ടിരിക്കുന്നത് കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസം: മന്ത്രി ആർ.ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ കോളജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെ.എസ്.യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചുവെക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തുന്നത് അപഹാസ്യമാണെന്നും അവർ പറഞ്ഞു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ചുമതല പൂർണമായും അതത് കോളജുകളിൽ ചുമതലപ്പെടുത്തുന്ന റിട്ടേണിങ് ഓഫിസർക്കാണ്. അപാകതകൾ ആരോപിക്കപ്പെടുന്നപക്ഷം അവ സർവകലാശാല അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. നീതിന്യായ സംവിധാനങ്ങളെ സമീപിക്കാനുള്ള അവകാശവും പരാതിക്കാർക്കുണ്ട്. സർവകലാശാല ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലക്ക് ഇടപെടേണ്ടതില്ല; ഇടപെട്ടിട്ടുമില്ല. ഇതുസംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ല എന്ന് മന്ത്രി വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളം പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിലെ എൽപി, യുപി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം പദ്ധതി ഉദ്ഘാടനം...

0
ഏഴംകുളം : പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിലെ എൽപി, യുപി കുട്ടികൾക്കുള്ള...

രഹസ്യക്യാമറയുള്ള കണ്ണടയുമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഗുജറാത്ത് സ്വദേശിയെ വീണ്ടും ചോദ്യം ചെയ്യും

0
തിരുവനന്തപുരം: രഹസ്യക്യാമറയുള്ള കണ്ണടയുമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഗുജറാത്ത് സ്വദേശി സുരേന്ദ്രഷാ (66)...

പാലക്കാട് യുവാവിൻ്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് കുടുംബം

0
പാലക്കാട് : യുവാവിൻ്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് കുടുംബം. പാലക്കാട് കുഴൽമന്ദം സ്വദേശി...

കൊടുമൺ കിഴക്ക് കുളത്തിനാൽ പാലം അപകടത്തിൽ ആയിട്ട് ദിവസങ്ങള്‍ ; പുതിയ പാലം പണിയാനുള്ള...

0
കൊടുമൺ : കൊടുമൺ കിഴക്ക് കുളത്തിനാൽ പാലം അപകടത്തിൽ ആയിട്ട്...