കൊച്ചി : ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിക്ക് കൈമാറിയതായി കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞു. പതിനാറാം തീയതി പി.കെ. കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീല്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. എ.ആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീല്‍ വിശദീകരിച്ചു.
ജലീല്‍.സഹകരണവകുപ്പ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്, ഏത് അന്വേഷണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ല. ഇ.ഡി വിളിപ്പിച്ചത് ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്, മുഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ കണ്ടതാണെന്നും ജലീല്‍ പറയുന്നു.
ലീഗിനെതിരായ നിലപാടില്‍ സി.പി.എം പിന്തുണയുണ്ടെന്നും അതില്‍ സംശയമില്ലെന്നും ജലീല്‍ ആവര്‍ത്തിച്ചു. വിജിലന്‍സ് അന്വേഷണം വേണമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും, ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജലീല്‍ പറഞ്ഞു.17ന് മോയിന്‍ അലി തങ്ങളുടെയും മൊഴി എടുക്കും.