Friday, June 21, 2024 1:19 pm

കുടുംബശ്രീ ബോധവല്‍ക്കരണ ദിനാചരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലയിലെ 45 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ കേന്ദ്രീകരിച്ച് അരികെ കൈകോര്‍ക്കാം കൈത്താങ്ങാവാം എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ ബോധവല്‍ക്കരണ ദിനാചരണം സംഘടിപ്പിച്ചു. വയോജനങ്ങള്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളായ വഴിയില്‍ ഉപേക്ഷിച്ചു പോകല്‍, കടന്നാക്രമണം ,ലൈംഗികമായി ഉപദ്രവിക്കല്‍, സ്വത്തു തട്ടിയെടുക്കല്‍, സാമ്പത്തികമായി കബളിപ്പിക്കല്‍ എന്നിവയില്‍ വയോജനങ്ങളും പൊതുസമൂഹവും മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റി ജാഗരൂകരാകേണ്ടതാണ് എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ വയോജനങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ ,സാമൂഹിക സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്നവരുടെ ക്ഷേമ പദ്ധതികള്‍, നിയമം, ജീവിത ശൈലി രോഗങ്ങള്‍ മാനസികാരോഗ്യം എന്നിവ സംബന്ധിച്ച അവബോധ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു. വാര്‍ധക്യത്തില്‍ ഒറ്റപ്പെടാതെ ഓരോ മുതിര്‍ന്ന പൗരനെയും ചേര്‍ത്തു പിടിക്കുക എന്നതാണ് കുടുംബശ്രീ ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കവിയൂർ – കുന്നന്താനം ശുദ്ധജല പദ്ധതിയിലെ പൂവക്കാല പമ്പുഹൗസും ലോ ലെവൽ ലൈനിന്റെ പണികളും...

0
കവിയൂർ : കവിയൂർ - കുന്നന്താനം ശുദ്ധജല പദ്ധതിയിലെ പൂവക്കാല പമ്പുഹൗസും...

കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് റീൽസ് അഭ്യാസം ; പെൺകുട്ടിക്കും 4 പേർക്കും എതിരെ കേസ്

0
പൂനെ : റീൽസ് എടുക്കാനായി കെട്ടിടത്തിൽ തൂങ്ങിക്കിടന്ന അഭ്യാസ പ്രകടനം നടത്തിയ...

പുല്ലാട് ജംഗ്ഷനില്‍ അപകട ഭീഷണിയായി ബദാം മരം

0
പുല്ലാട് : യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ് ബദാംമരം. കോഴഞ്ചേരി...

ഒ ആര്‍ കേളു സിപിഎമ്മിന്‍റെ തമ്പ്രാൻ നയത്തിന്‍റെ ഇര ; പട്ടികവര്‍ഗക്കാരോടുള്ള നീതിനിഷേധം –...

0
പാലക്കാട്: ഒആർ കേളു സി പി എമ്മിന്‍റെ തമ്പ്രാൻ നയത്തിന്‍റെ ഇരയാണെന്നും...