റാന്നി : അങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ 26-ാ മത് വാർഷിക ആഘോഷങ്ങൾ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ നേതൃത്വത്തിൽ കാസർഗോഡ് വച്ച് നടന്ന ” അരങ്ങ് ” 2024 കാലാമത്സരങ്ങളിൽ ജില്ലാ ഓവർ ഓൾ ചാമ്പ്യൻഷിപ് നേടിയ അങ്ങാടി പഞ്ചായത്തിലെ കലാകാരികൾക്കുള്ള ആദരവും എം.എൽ.എ. നിർവഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഇട്ടിയപ്പാറയിൽ നിന്നും ആരംഭിച്ച നൂറ് കണക്കിന് കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്ത വിളംബര റാലിയും ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ എസ്. ആതില, അസി. കോ. ഓർഡിനേറ്റർ ബിന്ദു രേഖ, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.സതീഷ് കുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ജേക്കബ് സ്റ്റീഫൻ, എംഎസ് .സുജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. സുരേഷ്, കുഞ്ഞുമറിയാമ്മ , എം മുഹമ്മദ് ഖാൻ, അഞ്ചു ജോൺ, എം.കെ. ആൻഡ്രൂസ്, എസ്.ബി.ഐ ചീഫ് മാനേജർ ദീപ ആർ. പണിക്കർ, ഡോ. അശ്വിൻ കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ആൻസി സനീഷ് എന്നിവർ പ്രസംഗിച്ചു. അങ്ങാടി കുടുംബശ്രീയുടെ പ്രവർത്തന മികവ് പരിഗണിച്ച് എം.എൽ.എ പ്രമോദ് നാരായൺ കുടുംബശ്രീ ചെയർപേഴ്സൺ ഓമന രാജനെ പൊന്നാട അണിയിച്ച് ആദരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1