പത്തനംതിട്ട : കുടുംബശ്രീയുടെ ന്യുഇയര്‍ ഫെയര്‍ 2021ന് തുടക്കമായി. നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഫെയര്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി ഡിസംബര്‍ 31 വരെ പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാഡിനു സമീപമുള്ള ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലാണ് മേള ഒരുക്കിയിരിക്കുന്നത്. മേളയില്‍ കുടുംബശ്രീ സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മായം കലരാത്ത വിവിധയിനം കാര്‍ഷിക, ഭക്ഷ്യ, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ എന്നിവ മിതമായ വിലയില്‍ ലഭ്യമാകും.
കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് കെ.എച്ച് സലീന അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍മാരായ എസ്.ഷമീര്‍, സുമേഷ് ബാബു, അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററായ എല്‍.ഷീല, പത്തനംതിട്ട സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ മോനി വര്‍ഗീസ്, മാര്‍ക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജര്‍ അനു ഗോപി എന്നിവര്‍ സംസാരിച്ചു.