പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ സംഘകൃഷിക്കാരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ റോസിലിന്‍ സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജാസിംകുട്ടി അധ്യക്ഷത വഹിച്ചു. ജൈവ പച്ചക്കറിക്കൃഷിയെക്കുറിച്ചുള്ള സെമിനാറും നടന്നു.
വൈസ് ചെയര്‍മാന്‍ എ.സഗീര്‍, കൗണ്‍സിലര്‍മാരായ പി.കെ ജേക്കബ്, റോഷന്‍ നായര്‍, അംബിക വേണു, സുശീല പുഷ്പന്‍, വി.എഫ്.സി.കെ ഡപ്യൂട്ടി ഡയറക്ടര്‍ അനില മേരി ജോണ്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സലീന എസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ്, സംഘകൃഷി ബ്ലോക്ക് കോ-ഓഡിനേറ്റര്‍ ഋഷി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.