ചെങ്ങന്നൂര്‍ : പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായ് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ തെരുവു നാടകം ശ്രദ്ധേയമായി. മാലിന്യം വലിച്ചെറിയരുത്, പ്ലാസ്റ്റിക് കവറിനു പകരം തുണി സഞ്ചി ഉപയോഗിക്കുക, വീടുകളിലേയും സ്ഥാപനങ്ങളിലേയും മാലിന്യങ്ങള്‍ സ്വയം സംസ്‌ക്കരിക്കുക തുടങ്ങിയ സന്ദേശങ്ങളുമായാണ് തെരുവുനാടകം ആരംഭിക്കുന്നത്.
ജില്ലയിലെ വിവിധ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളായ പ്രിയ, ജിഷ, വത്സല, തങ്കമ്മ, പ്രസന്ന എന്നിവരാണ് തെരുവുനാടകത്തില്‍ അഭിനയിക്കുന്നത്. ജില്ലാ ശുചിത്വമിഷന്റെ നേത്യത്വത്തിലാണ് ജില്ലയിലുടനീളം തെരുവു നാടകങ്ങള്‍ അവതരിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെങ്ങന്നൂര്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭാ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ ഏബ്രഹാം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.വി.അജയന്‍, പി.കെ.അനില്‍കുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുജാ ജോണ്‍, നഗരസഭാ സെക്രട്ടറി ജി.ഷെറി എന്നിവര്‍ പ്രസംഗിച്ചു.