പന്തളം : കുളനട ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതിയായ അലര്‍ജി, ആസ്ത്മ സ്‌പെഷ്യല്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ തരം അലര്‍ജികള്‍ക്കും ആസ്തമാ രോഗങ്ങള്‍ക്കും വിദഗ്ധ ഹോമിയോപ്പതി ചികിത്സ നല്‍കുന്ന സ്‌പെഷ്യല്‍ ക്ലിനിക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാല ചികിത്സ ആവശ്യമായ വിവിധ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി വളരെ ഫലപ്രദമാണെന്നും വിവിധ ചികിത്സാ രീതികള്‍ അനുരഞ്ജിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എത്ര കാലപ്പഴക്കംചെന്ന അലര്‍ജി, ആസ്ത്മ രോഗങ്ങള്‍ക്കും ഫലപ്രദമായ ഹോമിയോ ചികിത്സ ഇവിടെ ലഭ്യമാണ്. തീര്‍ത്തും സൗജന്യമായ ഈ പദ്ധതിയുടെ പ്രവര്‍ത്തനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ്. കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍ മുഖ്യപ്രഭാഷണവും നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. സുനിത പദ്ധതി വിശദീകരണവും നടത്തി.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ്, ബ്ലോക്ക് അംഗം ശോഭ മധു, വാര്‍ഡ് മെമ്പര്‍ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എല്‍സി ജോസഫ്, ഗീതാ ദേവി, പി.കെ. ഉണ്ണികൃഷ്ണപിള്ള, ഐശ്വര്യ ജയചന്ദ്രന്‍, ബി.പി. ബിജു, സാറാമ്മ കുഞ്ഞുകുഞ്ഞ്, സിബി നൈനാന്‍ മാത്യു, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.ജെ. സ്മിത എന്നിവര്‍ പ്രസംഗിച്ചു.