ഇടുക്കി: അതിര്‍ത്തി ചെക്പോസ്റ്റില്‍ തമിഴ്നാട് സ്വദേശിയായ വരനും കുമളി സ്വദേശിയായ വധുവും വിവാഹിതരായി. കൊവിഡ് പശ്ചാത്തലത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന് പാസ് ലഭിക്കാത്ത കാരണത്താല്‍ അതിര്‍ത്തി കടന്നുവരാന്‍ സാധിച്ചില്ല. തമിഴ്നാട് സ്വദേശി വരന്‍ പ്രസാദ്, വണ്ടിപ്പെരിയാര്‍ സ്വദേശി വധു ഗായത്രിയുമാണ് അതിര്‍ത്തിയിലെത്തി വിവാഹിതരായത്.
കേരളത്തിലേക്ക് പോകാന്‍ വരന് പാസ് ഇല്ലാത്തതുകൊണ്ടും തമിഴ്‌നാട്ടിലേക്ക് പോകാന്‍ വധുവിന് പാസ് ഇല്ലാത്തതു കൊണ്ടും കേരളാ – തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കുമളിയില്‍ കുമളി പോലീസും റവന്യൂ ഡിപ്പാര്‍ട്മെന്റും വോളന്റീയര്‍മാരും ഇടപെട്ട് വിവാഹം നടത്തി കൊടുത്തു. വിവാഹം കഴിഞ്ഞ് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വധുവിന് തമിഴ്നാട് പാസ് ലഭിച്ചു. തുടര്‍ന്ന് രണ്ടുപേരും വരന്റെ സ്വദേശമായ തമിഴ്നാട് പുതുപെട്ടിയിലേ വീട്ടിലേക്കു മടങ്ങി.