പത്തനംതിട്ട : മതസൗഹൃദത്തിന് എന്നാളും സ്വാഗതമോതി കുമ്പഴ 49മത് സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന് തിരി തെളിഞ്ഞു. സംയുക്ത ക്രിസ്തുമസ് ചെയർമാൻ ഫാ. ജോർജ് വർഗ്ഗീസ് കുറ്റികണ്ടത്തിൽ ക്രിസ്തുമസ് നക്ഷത്രം ഉയർത്തി സംയുക്ത ക്രിസ്ത്രുമസ് ആഘോഷത്തിന് തുടക്കമായി. ഫാദർ ബിജു മാത്യൂസ്, ഫാദർ ജോൺസൻ പാറയ്ക്കൽ, അനിൽ ടി. ടൈറ്റസ്, കരുണാകരൻ പരുത്യാനിക്കൽ, ഷാജി മാടപ്പള്ളിൽ, ഫിനാൻസ് കൺവീനർ പോൾ പർത്തലപ്പാടിയിൽ, പ്രോഗ്രാം കൺവീനർ മനോജ് മങ്ങാട്ട്, ജോർജ്ജ് കിളീക്കൽ, കുഞ്ഞുമോൻ കെങ്കിരേത്ത്, സജി കുമ്പഴ തുടങ്ങിയ സാമുദായിക സാംസ്കാരിക നേതാക്കൾ നേതൃത്വം നൽകി.
ചരിത്ര പ്രസിദ്ധമായ കുമ്പഴ 49മത് സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന് തിരിതെളിഞ്ഞു
RECENT NEWS
Advertisment