പത്തനംതിട്ട : കുമ്പഴ മലയാലപ്പുഴ റോഡിന്റെ ഇരുവശത്തും വര്‍ഷങ്ങളായി കിടന്നിരുന്ന വൈദ്യുതി പോസ്റ്റുകള്‍ കെ.എസ്.ഇ.ബി നീക്കം ചെയ്തു.
കുമ്പഴ മത്സ്യ മാർക്കറ്റ് മുതൽ കളീക്കൽ പടി വരെയുള്ള ഭാഗത്താണ് പോസ്റ്റുകള്‍ കിടന്നിരുന്നത്. നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്, ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു വൈദ്യുതി വകുപ്പിന്റെ ഈ നടപടി. പത്തനംതിട്ട നഗരസഭ പതിനാറാം വാർഡ് കൗൺസിലറും നഗരസഭ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജെറി അലക്സിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ നടപടി ഉണ്ടായത്.
കുമ്പഴ – മലയാലപ്പുഴ റോഡിൽ മത്സ്യമാർക്കറ്റ് മുതൽ കളിക്കൽപടി ജംഗ്ഷൻ വരെ റോഡിന് ഇരുവശവും കാടു വളർന്നും മാലിന്യ നിക്ഷേപവും കൊണ്ട് സഹികെട്ടപ്പോഴാണ് പാതക്കിരുവശവും പൂന്തോട്ട നിര്‍മ്മാണം എന്ന ആശയവുമായി ജെറി രംഗത്തെത്തിയത്. എന്നാല്‍ ഇവിടെ മണ്ണിനടിയിലും പുറത്തും അലക്ഷ്യമായി കിടന്ന വൈദ്യുതി പോസ്റ്റുകള്‍ തടസ്സമായിരുന്നു. തുടര്‍ന്ന് കുമ്പഴ കെ.എസ്.ഇ.ബി അധികൃതരെ സമീപിക്കുകയും ഉദ്യോഗസ്ഥര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുമായിരുന്നു. വഴിമുടക്കികളായി കിടന്ന പോസ്റ്റുകള്‍ മാറിയതോടെ പൂന്തോട്ട നിര്‍മ്മാണം ഉര്‍ജ്ജിതപ്പെടുത്താനാണ് കൌണ്‍സിലറുടെ നീക്കം. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരവും ഇക്കാര്യത്തില്‍ ജെറി അലക്സ് അഭ്യര്‍ഥിച്ചു. ഫോണ്‍ – ജെറി അലക്സ് 89210 00592