Sunday, May 4, 2025 6:43 am

ഹെൽമറ്റ് ഇല്ലാതെ കാർ ഓടിച്ചതിന് കുമ്പഴ സ്വദേശിക്ക് എംവിഡിയുടെ പിഴ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഹെൽമറ്റ് ഇല്ലാതെ കാർ ഓടിച്ചതിന് കുമ്പഴ സ്വദേശിക്ക് എംവിഡിയുടെ പിഴ. കെഎൽ 3എഎ 9254 നമ്പർ കാറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന പേരിൽ വാഹന ഉടമ സാമുവലിനാണ് പിഴ അടയ്‌ക്കുന്നതിനായി നോട്ടീസ് ലഭിച്ചത്. വായ്പ ആവശ്യത്തിനായി ബാങ്കിൽ എത്തിയപ്പോഴാണ് 500 രൂപ പെറ്റി അടയ്‌ക്കാൻ ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ തനിയ്‌ക്ക് ഇത്തരത്തിൽ ഒരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പെറ്റി അടയ്‌ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പിഴയുള്ളതായി രേഖകൾ കാണിക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടര്‍ന്ന്, ആർടി ഓഫീസിൽ എത്തി പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട ട്രാഫിക് പോലീസാണ് പെറ്റി അടിച്ചതെന്ന് കണ്ടെത്തിയത്‌. വണ്ടിയുടെ ആർസി ബുക്കിന്റെ കോപ്പി കാണിച്ച് ഇത് കാർ ആണെന്നും ഹെൽമറ്റ് ഇല്ലാതെ ഓടിക്കാവുന്ന വാഹനമാണെന്നും വിശദീകരിച്ചു.

എന്നാൽ പോലീസിനെ സമീപിക്കാൻ പറഞ്ഞ് മോട്ടോർ വാഹന വകുപ്പ് കയ്യൊഴിയുകയായിരുന്നു. സാമുവൽ പോലീസ് സ്‌റ്റേഷനിലെത്തി എല്ലാ രേഖകളും കാണിച്ച് പിഴ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതിയിലേക്ക് അയച്ചിതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു അധികൃതർ അറിയിച്ചത്. രേഖകൾ കോടതിയിൽ ഹാജരാക്കി പിഴ ഒഴിവാക്കി കിട്ടാൻ കേസ് ഫയൽ ചെയ്യാനായിരുന്നു നിർദ്ദേശം. കേസിന് പോയാൽ അതിന് കൂടുതൽ പണം ചെലവാകും. കൂടാതെ സമയവും നഷ്ടമാകുന്നതോടെ വായ്പ കിട്ടാനും വൈകും. ഇതോടെ, സാമുവൽ കോടതിയിൽ 500 രൂപ പെറ്റി അടയ്‌ക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വില്പനയ്ക്കായി കൊണ്ടുവന്ന ചന്ദ്രനത്തടികൾ പിടികൂടി

0
റാന്നി : ആഡംബര വാഹനത്തിൽ വില്പനയ്ക്ക് ആയി കൊണ്ടുവന്ന ഉദ്ദേശം 75...

ആംബുലന്‍സ് നിർത്തി പരിശോധിച്ചപ്പോള്‍ വിദേശ മദ്യം ; അറസ്റ്റ്

0
പറ്റ്ന : ഗുരുതരാവസ്ഥയിലായ രോഗി അകത്തുണ്ടെന്ന് തോന്നിപ്പിക്കും വിധത്തിൽ ചീറിപ്പാഞ്ഞ ആംബുലന്‍സ്...

ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ ജീവനക്കാ൪ മ൪ദിച്ചതായി പരാതി

0
പാലക്കാട് : ഒറ്റപ്പാലത്ത് തുണിക്കടയിൽ ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ...

എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തെ പിൻവലിച്ച് ഇന്ത്യ

0
ദില്ലി : അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) രാജ്യത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ...