കുമ്പഴ : കുമ്പഴ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇന്ദിരാജി അനുസ്മരണം നടത്തി. ചടങ്ങില്‍ ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ എ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് കരുത്തു പകർന്ന കരുത്തയായ ഭരണാധികാരിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് അഡ്വ എ സുരേഷ് കുമാർ പറഞ്ഞു.
രാജ്യത്തെ സൈനിക ശക്തിയാക്കുന്നതിലും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തി ലോക രാഷ്ട്രങ്ങളുടെ മുമ്പിലേക്ക് ഭാരതത്തെ എത്തിക്കുകയും ചെയ്ത ഇന്ദിരാ ഗാന്ധിയെ വിസ്മരിക്കാൻ ലോകം ഉള്ളിടത്തോളം കാലം കഴിയില്ലന്നും സുരേഷ് കുമാർ പറഞ്ഞു. ഇന്ദിരാഗാന്ധിയും കോൺഗ്രസ് സർക്കാരുകളും വിപ്ലവകരമായ പ്രവ ർത്തങ്ങൾ നടത്തി നിർമിച്ച ഭാരതത്തെ എല്ലാ രീതിയിലും തകർക്കുന്ന നയസമീനങ്ങളാന്ന് മോദി സർക്കാർ നടത്തുന്നതെന്നും സുരേഷ് കുമാർ കുറ്റപ്പെടുത്തി.
മണ്ഡലം പ്രഡിഡന്‍റ് സജി അലക്‌സാണ്ടർ അധ്യക്ഷത വഹിച്ചു. ജി ആർ ബാലചന്ദ്രൻ, അൻസാർ മുഹമ്മെദ്, അംബിക വേണു, നാസർ തൊണ്ടമണ്ണിൽ, പി കെ ഇക്ബാൽ, അജിത് മണ്ണിൽ മിനി വിൽസൺ, റെജി കുലശേഖരപതി, സുനിത രാമചന്ദ്രൻ, മനോജ് മങ്ങാട്ട്, അലക്‌സാണ്ടർ മൂല മുറിയിൽ, നജീബ് കുലശേഖരപതി, ഇന്ദിരാ പ്രേമൻ,എന്നിവർ പ്രസംഗിച്ചു.