Saturday, May 10, 2025 7:06 pm

കമ്മാന്‍കുളം നികത്താനുള്ള കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ശ്രമം ഉപേക്ഷിക്കണം : അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : യജമാന്‍ അയ്യന്‍കാളി നയിച്ച കല്ലുമാല സമരത്തിന്റെ ഭാഗമായ കമ്മാന്‍കുളം നികത്താനുള്ള കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഗുഢശ്രമം ഉപേക്ഷിക്കണമെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആവശ്യപ്പെട്ടു. അതിവിശാലമായ കുളത്തിന്റെ സിംഹഭാഗവും ജില്ലാപഞ്ചായത്ത് കെട്ടിടം സ്ഥാപിക്കുന്നതിനായി വളരെ മുമ്പ് തന്നെ നികത്തിയിരുന്നു. അവശേഷിക്കുന്ന ചെറിയ കുളംപോലും ചരിത്രത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള കമ്യൂണിസ്റ്റ് ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്.

കല്ലുമാല ഉപേക്ഷിച്ച് ദലിത് സ്ത്രീകള്‍ റൗക്കധരിക്കാന്‍ യജമാന്‍ അയ്യന്‍കാളി ആഹ്വാനം ചെയ്ത കല്ലുമാല സമരത്തെ തുടര്‍ന്ന് പെരിനാട്ടില്‍ ദലിതര്‍ക്ക് നേരെ മാടമ്പി പ്രഭുക്കള്‍ ആക്രമണം അഴിച്ചുവിട്ടു. ഈ സമരത്തെ ചരിത്രത്തില്‍ പെരിനാട് വിപ്ലവം എന്നാണ് രേഖപ്പെടുത്തിയിരുക്കുന്നത്. പെരിനാട് വിപ്ലവത്തില്‍ പങ്കാളികളായ സമരസേനാനികള്‍ക്കെതിരെയുള്ള കേസ് വാദിച്ച ടി എം വഗീസിന് വക്കീല്‍ ഫീസ് നല്‍കാനില്ലാത്തതിന് പകരം ദലിത് ജനത കുഴിച്ചുകൊടുത്തതാണ് കമ്മാന്‍ കുളം. ഇതിനെ പാടെ ഇല്ലാതാക്കാനും ചരിത്രത്തില്‍ പെരിനാട് വിപ്ലവത്തെ തമസ്‌കരിക്കാനും കമ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ അന്നുമുതലേ കൊണ്ടുപിടിച്ച ശ്രമം നടത്തി വന്നിരുന്നു.

പെരിനാട് വിപ്ലവത്തെ പെരിനാട് കലാപം എന്നാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിച്ചത്. ആദിമ ജനതയും അടിസ്ഥാന ജനവിഭാഗവുമായ ദിലത് ആദിവാസികളെ സംബന്ധിച്ച് ഏറെയൊന്നും രേഖകള്‍ ചരിത്രത്തില്‍ ഇല്ലെന്നിരിക്കെ ശേഷിക്കുന്ന തരിമ്പുപോലും ഇല്ലാതാക്കുന്നത് ചരിത്രത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്ന് ഇടത് ചരിത്രകാരന്‍മാര്‍ മനസ്സിലാക്കണമെന്നും ചരിത്രത്തെ നിരാകരിച്ച ഒരു പ്രസ്ഥാനവും മാനവികലോകത്ത് നിലനിന്നിട്ടില്ലെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.

കല്ലുമാല സമരഭൂമി സ്റ്റേഡിയം നിര്‍മാണത്തിനുപയോഗപ്പെടുത്തകയും ശേഷിക്കുന്ന തുണ്ടുഭൂമിയില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയവും റവന്യൂ കോംപ്ലെക്‌സും നിര്‍മിച്ച് കല്ലുമാല സമരഭൂമിയെ വിസ്മൃതിയിലാഴ്ത്താനുള്ള ശ്രമം തുടരുകയാണ്. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിരവധി നിവേദനങ്ങളും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചുവെങ്കിലും ഇടത് സര്‍ക്കാര്‍ ദലിത് ചരിത്ര നിഷ്‌കാസനത്തിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഇതിന്റെ അവസാനത്തെ ഉദാഹരണമായ കമ്മാന്‍കുളം നികത്താനുള്ള ശ്രമം കമ്യൂണിസ്റ്റുകാര്‍ ഉപേക്ഷിച്ചില്ലെങ്കില്‍ അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം

0
ദില്ലി: സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം. പഹൽഗാമിലെ...

പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ...

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചു

0
ഹൈദരാബാദ്: ഇന്ത്യാ പാക് സംഘർഷ സാഹചര്യത്തിൽ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും...

അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ

0
ദില്ലി : ഇന്ത്യാ-പാക് സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക...