തിരുവനന്തപുരം : കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്ന് നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം. ‘കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവർക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്,’ കുമ്മനം പറഞ്ഞു.
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട് അക്കമുള്ള സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം നടപ്പിലാക്കുമ്പോഴും അതിനെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ ബിജെപി നേതാക്കൾ സ്വീകരിച്ചിരുന്നത്.