കടുത്തുരുത്തി : ദീർഘകാലമായി തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന കുമ്മണ്ണൂർ – കടപ്ലാമറ്റം – വയലാ- വെമ്പള്ളി റോഡ് ടെന്‍ണ്ടര്‍ നടപടികളിലേക്ക് കടന്നുവെന്ന് എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവീനർ തോമസ് റ്റി കീപ്പുറം. റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമായിട്ട് നാളുകൾ ഏറെയായിട്ടും റോഡ് പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കുന്നതിന് വേണ്ടി യാതൊരു പരിശ്രമവും കടുത്തുരുത്തി എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. തുടർന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ സമരങ്ങളും ജനകീയ നിവേദനംതയ്യാറാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ തിരുവനന്തപുരത്ത് നേരിൽകണ്ട് നൽകി. ഇതേ തുടർന്ന്ശബരിമല സ്പെഷ്യൽ പാക്കേജിൻ്റെ ഭാഗമായി ഉൾപ്പെടുത്തി 7.5 കോടി രൂപ സംസ്ഥാന സംസ്ഥാന ഗവൺമെൻറ് അനുവദിക്കുകയായിരുന്നു. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥലം എംഎൽഎ എന്ന നിലയിൽ പിഡബ്ല്യുഡി ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന അറിയിപ്പുകൾ പത്രവാർത്തയാക്കുന്നതിനപ്പുറം വികസന കാര്യങ്ങളിൽ യാതൊരു നടപടികളും കടുത്തുരുത്തി എംഎൽഎയുടെ ഭാഗത്തുണ്ടാകുന്നില്ല എന്ന് എൽഡിഎഫ് കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033