Sunday, July 6, 2025 12:54 am

കുണ്ടായിത്തോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ലാന്‍റ് ഫില്‍ ഫയര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കുണ്ടായിത്തോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ലാന്‍റ് ഫില്‍ ഫയറെന്ന പ്രതിഭാസമെന്ന് പ്രാഥമിക നിഗമനം. വേര്‍തിരിക്കാത്ത മാലിന്യങ്ങള്‍ ഏറെക്കാലം കൂട്ടിയിട്ടതിനാലുള്ള പ്രതിപ്രവര്‍ത്തനത്തില്‍ നിന്നാണ് തീപടര്‍ന്നത്.

കുണ്ടായിത്തോടിലെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നും ലാന്‍റ് ഫില്‍ ഫയര്‍ എന്ന പ്രതിഭാസമാണെന്നുമാണ് ഡെപ്യൂട്ടി കളക്ടര്‍, മീഞ്ചന്ത ഫയര്‍ ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംയുക്ത സംഘം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. മാലിന്യം കൂട്ടിയിട്ടതിന്‍റെ പിറക് വശത്തും മധ്യഭാഗത്തും പത്തടിയോളം താഴ്ചയില്‍ നിന്നാണ് തീ ഉണ്ടായത്.

ഇവിടെയുള്ള 250 ലോഡ് മാലിന്യം ഞെളിയന്‍ പറമ്ബിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്, വ്യവസായ കേന്ദ്രമായ നല്ലളത്ത് അനധികൃതമായി മാലിന്യം സംഭരിക്കുന്ന ആറ് കേന്ദ്രങ്ങള്‍ കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഗോഡൗണുകള്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...