എറണാകുളം: കൊച്ചിയിലെ കുണ്ടന്നൂർ തേവര പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു. ഇന്നലെ രാത്രി അടച്ച പാലം ഇനി ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് ഗതാഗതത്തിനായി തുറന്നു കൊടുക്കുക. യാത്രക്കാർ സഹകരിക്കണമെന്ന് ദേശീയപാതാ അതോറ്റിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്. രണ്ട് തവണ നടത്താൻ നിശ്ചയിച്ചിട്ടും മഴ കാരണം മാറ്റി വെക്കേണ്ടി വന്ന അറ്റകുറ്റപ്പണിയാണ് ഇപ്പോൾ തുടങ്ങിയരിക്കുന്നത്. കൂടുതൽ ഉറപ്പുള്ള സ്റ്റോൺ മാസ്റ്റിക് അസാൾട്ട് ടാറിങ്ങിലൂടെ നവീകരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. കഴിഞ്ഞ മാസം ആദ്യവാരം റെഡിമിക്സ് ടാർ മിശ്രിതമിട്ട് മൂടിയ കുഴികളാണ് മഴയത്ത് വീണ്ടും അപകടം വിളിച്ചുവരുത്തുന്ന ദുരിതക്കുഴികളായത്. 250 ബാഗ് ടാർ മിശ്രിതമാണ് അന്ന് ഉപയോഗിച്ചത്. യന്ത്രസഹായത്തോടെ കൂടുതൽ ഉറപ്പോടെ കുഴിയടക്കാനാണ് ഗതാഗതം നിർത്തിവെച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. ദേശീയപാത 966ബിയുടെ ഭാഗമാണ് 1.75 കിലോമീറ്ററുള്ള കുണ്ടന്നൂർ തേവര പാലം. വെള്ളമിറങ്ങാനുള്ള ദ്വാരങ്ങൾ മൂടിപ്പോയതും അറ്റകുറ്റപ്പണികൾ കണ്ണിൽ പൊടിയിടൽ മാത്രമായതകുമാണ് പാലത്തിന്റെ അവസ്ഥ മോശമാക്കിയത്. ഇക്കുറിയെങ്കിലും പണി നന്നായാൽ മതിയെന്നും നടുവൊടിക്കുന്ന യാത്രയുടെ ദുരിതം അവസാനിച്ചാൽ മതിയെന്നും യാത്രക്കാർ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1